പിഎം കിസാന്‍ ആനുകൂല്യം തുടര്‍ന്ന് ലഭ്യമാക്കുന്നതിനായി എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കളും ജൂലൈ 31 നു മുമ്പായി എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ ചേര്‍ക്കണം. പിഎം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ.കെ.വൈ.സി നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കളും ജൂലൈ 31 നു മുമ്പായി നേരിട്ട് പിഎം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ, സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ ഇ.കെ.വൈ.സി ചെയ്യണം.
