തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന കരിമീന്‍ / വരാല്‍ മത്സ്യ വിത്തുല്‍പ്പാദന യൂണിറ്റിലേക്ക് താത്പര്യമുള്ള കര്‍ഷകരില്‍ നിന്നും ക്ലസ്റ്റര്‍ തലത്തില്‍ അപേക്ഷ ക്ഷണിച്ചു. മൂന്നുലക്ഷമാണ് യൂണിറ്റ് കോസ്റ്റ്. ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്കും പുതുതായി തുടങ്ങുന്നവര്‍ക്കും അപേക്ഷിക്കാം. നെടുമങ്ങാട്, പുത്തന്‍തോപ്പ്, വര്‍ക്കല, ചിറയിന്‍കീഴ്, കാട്ടാക്കട, പെരുങ്കടവിള, പൂവാര്‍, പള്ളം, വിഴിഞ്ഞം, തിരുവനന്തപുരം എന്നീ ക്ലസ്റ്ററുകളിലെ താത്പര്യമുള്ള കര്‍ഷകര്‍ അപേക്ഷകള്‍ ബന്ധപ്പെട്ട മത്സ്യബന്ധന ഓഫീസുകളില്‍ നല്‍കേണ്ടതാണെന്ന് മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മണക്കാടുള്ള ജില്ലാ മത്സ്യഭവന്‍ ഓഫീസിലും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. അവസാന തീയതി ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2464076.