യു.എ.ഇ.യിലെ അബുദാബിയിലുള്ള ഇന്ത്യൻ സി.ബി.എസ്.സി. സ്‌കൂളിൽ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു
ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം.
ലൈബ്രേറിയൻ തസ്തികയ്ക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും അഭികാമ്യം.

സപ്പോർട്ട് സ്റ്റാഫ് തസ്തികയ്ക്ക് പത്താംക്ലാസ് വിജയിച്ചിരിക്കണം. ടീച്ചർ അസിസ്റ്റന്റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.

പ്രായം 45 വയസ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബന്ധം. ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു.എ.ഇ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 31ന് മുമ്പ് വിശദമായ ബയോഡേറ്റ jobs@odepc.in ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.  ഫോൺ: 0471-2329441/42, 7736496574.