വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്നീഷ്യന്‍, ഡെന്റല്‍ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്, എക്സ്-റേ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ, ഇ.സി.ജി ആന്റ് ഓഡിയോ മെട്രിക് ടെക്നീഷ്യന്‍ കോഴ്സ് ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. എക്സ്-റേ ടെക്നീഷ്യന്‍ തസ്തികയ്ക്ക് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഡി.ആര്‍.ടി, ഡി.ആര്‍.ആര്‍.ടി, ബി.എം.ആര്‍.പി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. ഡെന്റല്‍ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ് തസ്തികയ്ക്ക് പ്ലസ്ടു, ഡി.ഒ.ആര്‍.എ കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഡെന്റല്‍ കൗണ്‍സിലിംഗ് രജിസ്ട്രേഷന്‍, ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം വൈത്തിരി താലൂക്കാശുപത്രിയില്‍ ആഗസ്റ്റ് 5ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 256229.