തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജ്ജ് ചുമതലയേറ്റു. മുന്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയാണ് നിയുക്ത ജില്ലാ കള്കടര്‍ക്ക് ചുമതല കൈമാറിയത്. ലാന്‍ഡ് റെവന്യൂ ജോയിന്റ് കമ്മീഷണറായിരുന്നു ജെറോമിക് ജോര്‍ജ്ജ്.
ജില്ലയില്‍ മഴശക്തമായ സാഹചര്യത്തില്‍ മഴക്കെടുതി അവലോകനയോഗവും തുടര്‍നടപടികളെപ്പറ്റിയുള്ള ചര്‍ച്ചയും നടത്തുമെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ സര്ക്കാര്നടപ്പിലാക്കുന്ന വികസന പദ്ധതികളെകുറിച്ച് പഠിച്ചശേഷം മുന്നോട്ട് പോകുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയം പാലാ സ്വദേശിയായ ജെറോമിക് ജോര്‍ജ്ജ് വിദ്യാഭ്യാസകാലഘട്ടം ചെലവഴിച്ചത് ഡല്‍ഹിയിലായിരുന്നു. സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്സില്‍ ബിരുദവുംസെന്ട്രല് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2015ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത് .
കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായും ഒറ്റപ്പാലം സബ്കളക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.