കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി അംഗൻവാടി, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം ചെയ്തു. വൈത്തിരി പഞ്ചായത്ത് ഹാളിൽ നടന്ന പഞ്ചായത്ത്തല വിതരണോദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ ഐ.എസ്.എ ജീവൻജ്യോതിയുടെ നേതൃത്വത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്തിൽ അംഗൻവാടി കുട്ടികൾക്കുള്ള ബാഗ്, വാട്ടർ ഡിസ്‌പെൻസർ, വാട്ടർ ബോട്ടിൽ, പെൻസിൽ പൗച്ച്, നെയിം സ്ലിപ്, സ്കൂൾ കുട്ടികൾക്കുള്ള സ്കെയിൽ, പെൻസിൽ പൗച്ച്, ടൈം ടേബിൾ കാർഡ്, നെയിം സ്ലിപ്, എന്നിവയുടെ വിതരണമാണ് നടത്തിയത്.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ഒ. ദേവസ്യ, അംഗൻവാടികളുടെ പ്രതിനിധി സി.പി. ദേവു, ജീവൻ ജ്യോതി ടീം ലീഡർ മെൽഹ മാണി എന്നിവർ സംസാരിച്ചു.