ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (0473 4 224 076, 8547 005 045), കുണ്ടറ (8547 005 066) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സിന് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം തേടേണ്ട കോളേജില്‍ ലഭ്യമാക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വെബ്സൈറ്റ് : www.ihrd.ac.in