ജില്ലയില്‍ പുതുതായി രൂപീകരിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു. താല്‍പര്യമുളളവര്‍ ബയോഡാറ്റ, പേര്, അഡ്രസ്സ്, വയസ്സ്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, യോഗ്യത, അഭിഭാഷകരായുളള പ്രവൃത്തി പരിചയം (എന്റോള്‍മെന്റ് നമ്പര്‍, തീയതി ഉല്‍പ്പെടെ) എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ആഗസ്റ്റ് 31 ന് വൈകീട്ട് 5 ന് മുമ്പ് നേരിട്ടോ തപാല്‍ മുഖേനെയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരം താമസക്കാരും, 1978 ലെ കെ.ജി.എല്‍.ഒ നിയമത്തില്‍ പരാമര്‍ശിച്ച പ്രകാരം യോഗ്യത നേടിയവരും പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തയ്യാറുള്ളവരും ആയിരിക്കണം. ഫോണ്‍: 04936 202251.
