ശാരീരിക മാനസിക വെല്ലുവിളികള് നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന ബി.പി.എല് കുടുംബത്തിലെ വിധവകള്, ഭര്ത്താവ് ഉപേക്ഷിച്ച സ്ത്രീകള് എന്നിവര്ക്ക് സ്വയംതൊഴില് ആരംഭിക്കുന്നതിന് ഒറ്റത്തവണ ധനസഹായം നല്കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 70 ശതമാനമോ അതില് കൂടുതലോ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ മാതാവിനാണ് ധനസഹായം ലഭിക്കുക. ആഗസ്റ്റ് 31 വരെ സുനീതി പോര്ട്ടലില് ഓണ്ലൈനായി അപേക്ഷ നല്കാം. ഫോണ്: 04936 205307.