വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്‌കീം പ്രവർത്തന മികവിനുള്ള 2021-22 അധ്യയന വർഷത്തെ സംസ്ഥാന/ ജില്ലാതല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2019 മുതൽ 2022 വരെയുള്ള മൂന്നു വർഷ കാലയളവിലെ പ്രവർത്തന മികവ് കണക്കിലെടുത്താണ് മികച്ച സ്‌കൂൾ യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കുള്ള സംസ്ഥാനതല പുരസ്‌കാരം നിർണ്ണയിക്കപ്പട്ടത്.

സെപ്റ്റംബർ 24ന് എൻ.എസ്.എസ് ദിനത്തിൽ നടക്കുന്ന സംസ്ഥാന മീറ്റിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

സംസ്ഥാനതലത്തിൽ ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, ബി.പി. അങ്ങാടി, തിരൂർ, മലപ്പുറം, ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് നടക്കാവ്, കോഴിക്കോട് എന്നിവയാണ് മികച്ച യൂണിറ്റുകൾ.
മികച്ച പ്രോഗ്രാം ഓഫീസർമാരായി സില്ലിയത്ത്.കെ (ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് ബി.പി. അങ്ങാടി, തിരൂർ മലപ്പുറം), സൗഭാഗ്യ ലക്ഷ്മി. എം.കെ (ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് നടക്കാവ്, കോഴിക്കോട്) എന്നിവരും മികച്ച വോളണ്ടിയർമാരായി വേദ.ബി.എസ് (ഗവ. വി.എച്ച്.എസ്.എസ് ബാലുശ്ശേരി, കോഴിക്കോട്), നിയാസ് നൗഫൽ (ഗവ. വി.എച്ച്.എസ്.എസ് തട്ടക്കുഴ, ഇടുക്കി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലാതലത്തിലെ മികച്ച യൂണിറ്റുകൾ ഗവ. വി.എച്ച്.എസ്.എസ് വീരണക്കാവ്  (തിരുവനന്തപുരം), കെ.പി.എസ്.പി.എം വി.എച്ച്.എസ്.എസ് ഈസ്റ്റ് കല്ലട (കൊല്ലം), ഗവ. വി.എച്ച്.എസ്.എസ് (പത്തനംതിട്ട), നടുവട്ടം വി.എച്ച്.എസ്.എസ് (ആലപ്പുഴ), വി.എച്ച്.എസ്.എസ് ഇരുമ്പനം (എറണാകുളം), പി.എം.എസ്.എ വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി (മലപ്പുറം), ഗവ. വി.എച്ച്.എസ്.എസ് ബാലുശ്ശേരി (കോഴിക്കോട്), ഗവ. സർവ്വജന വി.എച്ച്.എസ്.എസ് സുൽത്താൻ ബത്തേരി (വയനാട്), ഗവ. വി.എച്ച്.എസ്.എസ് എടയന്നൂർ (കണ്ണൂർ), ഗവ. വി.എച്ച്.എസ്.എസ്. ഇരിയണ്ണി (കാസർഗോഡ്) എന്നിവയാണ്.