ചേളന്നൂര്‍ പഞ്ചായത്തിലെ മരുതാട് കുടുംബക്ഷേമ കേന്ദ്രം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററായി ഉയര്‍ത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിന്നും ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് പഴയ കെട്ടിടം കൂടുതല്‍ സൗകര്യങ്ങളോടുകൂടി നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി നൗഷീര്‍, വൈസ് പ്രസിഡണ്ട് ഗൗരി പുതിയോത്ത്, ബ്ലോക്ക് ഡിവിഷന്‍ അംഗം എന്‍ ഫാസില്‍, പഞ്ചായത്തംഗം ഇ.എം പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. നിത്യ. കെ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചൂലൂര്‍ കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ചൂലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ചടങ്ങില്‍ അഡ്വ. പി.ടി.എ റഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിന്ന് 15.5 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രത്തില്‍ നടത്തിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ ഓളിക്കല്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശിവദാസന്‍ നായര്‍, സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. വി.പി.എ സിദ്ദിഖ്, പുഷ്പ എം.ടി, റീന മാണ്ടിക്കാവില്‍ മറ്റു ജനപ്രതിനിധികള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ സ്മിത എ.റഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എരവണ്ണൂര്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

മടവൂര്‍ ഗ്രാമപഞ്ചായത്ത് എരവണ്ണൂര്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവന്‍ അടുക്കത്ത്, വൈസ് പ്രസിഡണ്ട് ലളിത കടുകന്‍ വെള്ളി, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷൈനി തായാട്ട്, ഫെബിന അബ്ദുല്‍ അസീസ്, പഞ്ചായത്ത് മെമ്പര്‍മാരായ ഫാത്തിമ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധീഖലി, ബ്ലോക്ക് മെമ്പര്‍ ഷില്‍ന ഷിജു, വാര്‍ഡ് മെമ്പര്‍ ബാബു എം പി, ഡോ.ആര്‍.എസ് സുജ മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുരുവട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുരുവട്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. സരിത അധ്യക്ഷത വഹിച്ചു. പി.എച്ച്.സിക്ക് സ്ഥലം സംഭാവന ചെയ്ത കെ.പി നാരായണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശിധരന്‍, സ്ഥിരംസമിതി അംഗങ്ങളായ സിന്ധു പ്രദോഷ്, യു.പി സോമനാഥന്‍, എം.കെ ലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ജയപ്രകാശന്‍, മീന ടി.കെ, വാര്‍ഡ് മെമ്പര്‍ എം.പി ഷിനു ആസൂത്രണ സമിതി ഉപദ്ധ്യാക്ഷന്‍ പി അപ്പുക്കുട്ടന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷാദേവി മറ്റു ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെയാണ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിന്ന് 37.5 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രത്തില്‍ നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി, വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാരായ റംല പുത്തലത്ത്, ടി.കെ ശൈലജ ടീച്ചര്‍, എ പി സൈതാലി, ഡിവിഷന്‍ മെമ്പര്‍ പുഷ്പലത, ബി ഡി ഒ ടി ചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

കാക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം ഷാജി അധ്യക്ഷത വഹിച്ചു.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സജ്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ മണങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സര്‍ജാസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി അബ്ദുള്‍ ഗഫൂര്‍, ജൂന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈലേഷ് വി.വി സ്വാഗതവും ജെ.എച്ച്.ഐ ജിജിത്ത് എന്‍.വി നന്ദിയും പറഞ്ഞു.

കക്കോടിമുക്ക് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കക്കോടി ഗ്രാമപഞ്ചായത്തിലെ കക്കോടിമുക്ക് കുടുംബക്ഷേമ ഉപകേന്ദ്രം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററാക്കി ഉയര്‍ത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
എന്‍.എച്ച്.എം അനുവദിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നവീകരണ പ്രവര്‍ത്തനം നടത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഷീബ ശിലാഫലകം അനാച്ഛാദനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ ദിവ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മുത്തുലക്ഷ്മി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ടി ജമീല നന്ദിയും പറഞ്ഞു.