സംസ്ഥാന കര്‍ഷക കടശ്വാസ കമ്മീഷന്‍ ഓഗസ്റ്റ് മാസത്തില്‍ കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ സിറ്റിംഗ് നടത്തുന്നു. ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും.
കാസര്‍ഗോഡ് ജില്ലയിലെ സിറ്റിംഗ് ഓണ്‍ലൈന്‍ ആയി എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഓഗസ്റ്റ് 23, 24, 25 തീയതികളിലും, പാലക്കാട് ജില്ലയിലേത് പാലക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഓഗസ്റ്റ് 30, 31, തീയതികളിലും നടക്കും. രാവിലെ 9 മുതല്‍ സിറ്റിംഗ് ആരംഭിക്കും.
ഈ തീയതികളില്‍ ഹാജരാകുന്നതിന് അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹാജരാകുവാന്‍ നോട്ടീസ് ലഭിച്ചവര്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നല്‍കുന്ന വായപാ വിവരങ്ങളില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ ആവശ്യപ്പെട്ട രേഖകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകണം.