പതിനാലാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും.കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും . മന്ത്രിമാരായ ആന്റണിരാജു ,വി ശിവൻകുട്ടി ,ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും.