അന്തരിച്ച തമിഴ് ചലച്ചിത്ര പ്രവർത്തകനായ വെങ്കിടേഷ് ചക്രവർത്തിക്ക്
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ ആദരം .ചെന്നൈ: ദി
സ്പ്ലിറ്റ് സിറ്റി എന്ന ചിത്രം പ്രദർശിപ്പിച്ചാണ് മേള വെങ്കിടേഷ് ചക്രവർത്തിക്ക്
ആദരവ് അർപ്പിക്കുന്നത്.ആഗോളവൽക്കരണം ചെന്നൈ നഗരത്തിൽ ഉണ്ടാക്കിയ
മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.നാഗരിക ജീവിതത്തിന്റെ വ്യത്യസ്‍ത
ഭാവങ്ങൾ ചിത്രീകരിക്കുന്ന ചിത്രം വിവിധ മേളകളിൽ പ്രേക്ഷക പ്രീതി
നേടിയിട്ടുണ്ട്.