സ്ത്രീകളുടെ കാഴ്ചയും കാഴ്ചപ്പാടും പ്രതികരണങ്ങളുമായി ഐ ഫോണിൽ ചിത്രീകരിച്ച അഞ്ചു ചിത്രങ്ങൾ രാജ്യാന്തര ലഘു ചിത്ര മേളയിൽ പ്രദർശിപ്പിക്കും.മറാത്തിച്ചിത്രം ഡിസ്റ്റോർറ്റഡ് മിറേഴ്സ് ,ഹിന്ദി ചിത്രങ്ങളായ   മൽബറി,വൈ മാ ,തമിഴ് ചിത്രങ്ങളായ അകമുഖം ,സ്പേയ്സസ് എന്നിവയാണ് മേളയുടെ ഐ ടെയിൽസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലെ ലവണി നർത്തകരുടെ ആത്മസംഘർഷങ്ങളും പ്രതീക്ഷകളും പങ്കു വയ്ക്കുന്നതാണ് രാജശ്രീ ദേശ് പാണ്ഡെയുടെ ഡിസ്റ്റോർറ്റഡ് മിറേഴ്‌സിന്റെ പ്രമേയം. കോവിസ് മൂലം പട്ടിണിയിലായ ദിവസക്കൂലിക്കാരനും മകനും നിലനിൽപ്പിനായി നടത്തുന്ന പലായനത്തിന്റെ കഥയാണ് സവിതാ സിങ് ചിത്രം മൽബറി പങ്കു വയ്ക്കുന്നത്.തന്റെ നോവൽ പൂർത്തിയാക്കാൻ ബുദ്ധിമുട്ടുന്ന എഴുത്തുകാരന്റെ ആത്മസംഘർഷങ്ങളാണ് പൂജ ശ്യാം പ്രഭാത്തിന്റെ വൈ മാ.ആഗസ്റ്റ് 29 ന് രാവിലെ 11.15 ന് നിള തിയേറ്ററിലാണ് ചിത്രങ്ങളുടെ പ്രദർശനം.