കോഴിക്കോട് കോർപറേഷൻ സ്പോർട്സ്  കൗൺസിലിന്റെ എ, ബി വിഭാഗങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു.
ഇരു വിഭാഗങ്ങളിലുമായി ജനറൽ, വനിത, എസ്.സി/എസ്.ടി തുടങ്ങിയ വിഭാഗങ്ങളിലായി പത്ത് കൗൺസിലർമാരെ തിരഞ്ഞെടുത്തു.

എ വിഭാഗത്തിലെ ജനറൽ വിഭാഗത്തിൽ സ്ഥാനാർത്ഥികളായ എൻ.സി മോയിൻകുട്ടി, എ ബിജിലാൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ ഫെനിഷ കെ സന്തോഷ്, സി രേഖാ എന്നിവരും എസ്.സി/എസ്.ടി വിഭാഗത്തിൽ പി.പി നിഖിലും തിരഞ്ഞെടുക്കപ്പെട്ടു.

ബി വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനറൽ വിഭാഗത്തിലെ സ്ഥാനാർത്ഥികളായ സി കബീർദാസ്, എ ബൈജു, എ മൂസഹാജി എന്നിവർ വിജയിച്ചു. വനിതാ വിഭാഗത്തിൽ ടി.സി ഇന്ദുവും, എസ്.സി/എസ്.ടി വിഭാഗത്തിൽ ഗോകുൽദാസും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ടാഗോർ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

കൗൺസിലർമാർ ഉൾപ്പെടുന്ന എ- വിഭാഗത്തിൽ 10  മത്സരാർത്ഥികളും  സ്പോർട്സ് ക്ലബ് പ്രതിനിധികൾ ഉൾപ്പെടുന്ന ബി-വിഭാഗത്തിൽ 6 മത്സരാർഥികളുമാണുണ്ടായിരുന്നത്. രണ്ട് കായികാധ്യാപകർ, സ്പോർട്സ് മികവ് തെളിയിച്ച രണ്ടുപേർ, സ്പോർട്സ് ഉൾപ്പെടുന്ന സ്ഥിരം സമിതി അധ്യക്ഷൻ, എന്നിങ്ങനെ അഞ്ച് പേരെ സർക്കാരാണ് നാമനിർദ്ദേശം ചെയ്തത്.