മനുഷ്യന്റെ നിലനിൽപ്പും അതിജീവനവും ഫാന്റസിയും കോർത്തിണക്കുന്ന നാലു അനിമേഷൻചിത്രങ്ങൾ ശനിയാഴ്ച രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും .സേതുലക്ഷ്മിയുടെ അരികെ, എമംഗ് ദി സ്റ്റാഴ്സ്, മഞ്ചാടിക്കാലം ,ഡിയർ മീ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. രാവിലെ 9 :15 ന് ശ്രീയിലാണ് ചിത്രങ്ങളുടെ പ്രദർശനം.
ഒരു പെൺകുട്ടിയുടെ ബാല്യകാലത്തിലേക്ക് സഞ്ചരിക്കുന്നതാണ് മഞ്ചാടിക്കാലത്തിന്റെ പ്രമേയം. സാങ്കല്പിക ലോകത്ത് ഭർത്താവിനെ തിരയുന്നതാണ് സേതുലക്ഷ്മിയുടെ അരികെ എന്ന ചിത്രം. ലോകത്തിലെ ആദ്യ നക്ഷത്രാനന്തര യാത്രക്ക് പുറപ്പെടുന്ന ഒരു കൂട്ടം കുട്ടികളുടെ കഥ പറയുന്നതാണ് എമങ് ദി സ്റ്റാഴ്സ്.