വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വര്‍ഷം നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്‌നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി 2 വനിതാ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളില്‍ ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്‌നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവര്‍/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്‌സിറ്റി തലത്തില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ് 25-40. അപേക്ഷകള്‍ സെപ്റ്റംബര്‍ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍- 0495 2260272.

 

ടെണ്ടര്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള പന്തലായനി പ്രൊജക്ടിലേക്ക് 2022 -23  വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ ഔദ്യോഗിക വാഹനം വാടകയ്ക് ഓടിക്കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആഗസ്ത് 31 ന് 2 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ കൊയിലാണ്ടി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പന്തലായനി ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങളില്‍ ലഭിക്കും.

 

ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ പ്രവേശനം

 

മലാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ 2022-23 അധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന അപേക്ഷിച്ചവരില്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും ആഗസ്ത് 30 ന് രാവിലെ 9.30 മുതല്‍ 10.30 വരെ പേര് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാം. പ്രവേശനം നേടാന്‍ അനുഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍- 0495 2370714.

അപേക്ഷ ക്ഷണിച്ചു

 

ജില്ലയില്‍ 2021-22 ലെ അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടു പരീക്ഷയില്‍ സംസ്ഥാന / സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/ / എ 1 മാര്‍ക്ക് ലഭിച്ച വിമുക്ത ഭടന്‍മാരുടെയും, വിമുക്തഭട വിധവകളുടെയും മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് മുഖേന ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ സെപ്റ്റംബര്‍ 25 നു മുമ്പായി അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.

പ്രശംസാ പത്രം കൈപറ്റണം

 

1971-ലെ യുദ്ധത്തില്‍ പങ്കെടുത്ത് പൂര്‍വ്/പശ്ചിമി സ്റ്റാര്‍ ലഭിച്ചിട്ടുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് നല്‍കിയിട്ടുള്ള വിമുക്ത ഭടന്‍മാരുടെ  പ്രശംസ പത്രം ഓഫീസില്‍ ലഭ്യമാണ്. കൈപറ്റുന്നതിന് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0495 2771881.

പശു വളര്‍ത്തലില്‍ പരിശീലനം

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 31 ന് രാവിലെ 10 മുതല്‍ 4 മണി വരെ പരിശീലനം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.ഫോണ്‍- 0491 2815454, 9188522713.

അപേക്ഷ ക്ഷണിച്ചു

 

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം – ജനകീയ മത്സ്യകൃഷി 2022-23 പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍മാരേയും  അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരേയും താല്‍ക്കാലികമായി നിയമിക്കുന്നു.പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- സംസ്ഥാന കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നിന്നോ, ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി / അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദം/, സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ഉള്ള ബിരുദാനന്ത ബിരുദവും അക്വാകള്‍ച്ചര്‍ ഫീല്‍ഡില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ –   ഫിഷറീസ് സയന്‍സിലുള്ള വി.എച്ച്.എസ്.സി/ഫിഷറീസ് സയന്‍സിലോ സുവോളജിയിലോ ഉള്ള ബിരുദം/എസ്.എസ്.എല്‍സിയും അക്വാകള്‍ച്ചര്‍ ഫീല്‍ഡില്‍  സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള കുറഞ്ഞത് 4 വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് രാവിലെ 10 മണിക്ക് മുമ്പായി വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ – ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. ഫോണ്‍- 0495-2383780.

 

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

 

ഹെല്‍ത്ത്‌കെയര്‍ സെക്ടറില്‍ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുന്ന അസാപ് കേരള നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രോഗിപരിചരണം, ആശുപത്രികളിലും ക്ലിനിക്കുകളിലും ദൈനംദിന പ്രവൃത്തികളില്‍ സഹായിക്കുക, ഡോക്ടര്‍ നഴ്‌സ് തുടങ്ങിയവരുടെ ജോലിയില്‍ സഹായിക്കുക തുടങ്ങിയവയാണ് ജോലികള്‍. ഫോണ്‍- 9495999704, 9495999783.

 

ഡി.എല്‍.എഡ് താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ഡി.എല്‍.എഡ് 2022-24 വര്‍ഷത്തെ കോഴ്‌സിന്റെ താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.kozhikodedde.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓഗസ്റ്റ് 31 വൈകുന്നേരം 5 മണിവരെ പരാതികള്‍ സ്വീകരിക്കും. ഫോണ്‍- 0495 2722297.

സിറ്റിങ് മാറ്റിവെച്ചു

 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓഗസ്റ്റ് 29 ന് നടത്താന്‍ തീരുമാനിച്ച ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിങ് മാറ്റിവെച്ചു.  അടുത്ത ഹിയറിങ് തീയ്യതി പിന്നീട് അറിയിക്കും.