ബേപ്പൂർ നിയോജക മണ്ഡലത്തിലെ നവീകരിച്ച രണ്ടു റോഡുകൾ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചന്ത സീക്കോസ് റോഡും എട്ടേ നാല് – നെന്മണിത്താഴം റോഡുമാണ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്.
എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ചന്ത സീക്കോസ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഇ കെ താഹിറ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി നിഷാദ്, മുൻ കൗൺസിലർ മമ്മു വേങ്ങാട്ട്, എട്ടാം ഡിവിഷൻ വികസന സമിതി കൺവീനർ അബ്ദുൽ റഹ്മാൻ കളത്തിങ്ങൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് എട്ടേ നാല് – നെന്മണിത്താഴം റോഡ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ഷനൂബിയ നിയാസ്, കെ. അൻവർ അലി, പി ഷീബ രജനി, ബിജീഷ്, രവി, അഫ്സൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.