രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയുടെ ഭാഗമായി മീറ്റ് ദി
ഡയറക്റ്ററിൽ ഞായറാഴ്ച ജി. സുകന്യ,ശാരിക പി പ്രസാദ്, സൂചന സാഹ
എന്നിവരടക്കം പത്തു സംവിധായകർ പങ്കെടുക്കും.
ദി ലിറ്റിൽ പെർഫെക്റ്റ് തിങ്ങ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ ജിതിൻ
ജോർജ് സേവ്യറും, ദേശീയ പുരസ്‌കാരം നേടിയ മാച്ചേർ ജോൽ എന്ന
ചിത്രത്തിന്റെ സംവിധായകനും ആനിമേഷൻ സിനിമ നിർമ്മാതാവുമായ
അഭിഷേക് വർമ,അരുൺ ദിലീപ് ,നിതിൻ ജോൺ ,സുധീർ പി വൈ ,ഗാമാ
ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ മോനേഷ് ബി
കുമാർ, പ്രവീൺ സെൽവം എന്നിവരാണ് ഈ പരിപാടിയിൽ
പങ്കെടുക്കുന്നത്.ഉച്ചയ്ക്ക് 12 നു കൈരളി തിയേറ്റർ കോപ്ലക്സിലെ പ്രത്യേക
വേദിയിലാണ് മീറ്റ് ദി ഡയറക്റ്റർ നടക്കുക.