തൃശ്ശൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ തൃശ്ശൂർ സിറ്റി പോലീസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ബാലാവകാശങ്ങളെക്കുറിച്ചും പോക്സോ നിയമത്തെകുറിച്ചും അവബോധന ക്ലാസ് നടത്തി.

തൃശ്ശൂർ ജില്ലാ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി മഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ. അബ്രഹാം മാത്യു വിഷയാവതരണം നടത്തി. പോക്സോ നിയമങ്ങളെക്കുറിച്ചും അവ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും ബാലാവകാശ നിയമങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസെടുത്തു. വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലിചെയ്യുന്ന ചൈൽഡ് വെൽഫയർ പോലീസ് ഓഫീസർമാർ അടക്കം 50 ഓളം പോലീസുദ്യോഗസ്ഥർ ക്ലാസ്സിൽ പങ്കെടുത്തു .

തൃശ്ശൂർ സിറ്റി അഡീഷണൽ സൂപ്രണ്ട് ബിജു കെ സ്റ്റീഫൻ സ്വാഗതവും ജില്ലാ സി-ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ കെ എ തോമസ് നന്ദിയും പറഞ്ഞു.