കക്കാട് ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം കണ്ണൂർ കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം മേയർ അഡ്വ ടി ഒ മോഹനൻ നിർവഹിച്ചു. ഭിന്നശേഷിക്കാർക്കായി 15 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളുടെ വിതരണം നടക്കുകയാണെന്ന് മേയർ പറഞ്ഞു. ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുന്നതിനായി 50 ലക്ഷം രൂപയും മാരകരോഗം ബാധിച്ചവർക്ക് മരുന്നു വാങ്ങുന്നതിനായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആറ്റടപ്പയിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനവും എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കും.
കണ്ണൂർ കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം നില പൂർത്തീകരിച്ചത്.
ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം.പി രാജേഷ്, അഡ്വ. പി.ഇന്ദിര, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ അഡ്വ. പി കെ അൻവർ, ഹരീഷ് എം കെ, ടി സോമശേഖരൻ, ഡോ. കെ. കെ രാമചന്ദ്രൻ, സുനിൽ കണാരൻ തുടങ്ങിയവർ സംസാരിച്ചു.
കെട്ടിടത്തിന്റെ അവസാന മിനുക്ക് പണികൾ നടത്തിയത് കാനന്നൂർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിലാണ്. പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പും റോട്ടറി ക്ലബ് ആണ് നിർവഹിക്കുന്നത്.