പട്ടികജാതി വികസന വകുപ്പിനു കീഴിൽ എറണാകുളം ജില്ലയിൽ ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ,പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്കുളള പട്ടികജാതി ,പട്ടികവര്‍ഗ്ഗ ,മറ്റര്‍ഹ , ജനറൽ വിഭാഗം ഒഴിവുകളിലേക്ക് 2022-23 വര്‍ഷം പ്രവേശനത്തിനായി പ്ലസ് വണ്‍ തലം മുതലുള്ള വിദ്യാര്‍ത്ഥികളിൽ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പൽ മേലൊപ്പ് സഹിതം ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, സ്ഥാപനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണെങ്കിൽ ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചില്ല എന്ന സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ 20-ന് മുമ്പായി ബന്ധപ്പെട്ട ഹോസ്റ്റലുകളിലെ റസിഡന്‍റ് ട്യൂട്ടര്‍മാര്‍ക്കോ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കോ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും എറണാകുളം ഫോര്‍ഷോര്‍ റോഡിലുളള ആണ്‍കുട്ടികളുടെ ഹോസ്റ്റൽ , ഗവ. പ്രസ്സ് റോഡിലുളള ജില്ലാ കോടതി സമുച്ചയത്തിന് സമീപമുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റൽ, എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 0484-2422256
