പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യൽ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള പെണ്‍കുട്ടികളുടെ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഈ വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സെപ്റ്റംബര്‍ 17നു രാവിലെ 10 മണിക്ക് സ്‌കൂളിൽ നടത്തുന്ന എഴുത്ത് പരീക്ഷയ്ക്ക് ഹാജരാകാം. രക്ഷകര്‍ത്താക്കളുടെ കുടുംബ വര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രാക്തന ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി ബാധകമല്ല. സെപ്റ്റംബർ 17നു സ്‌കൂളിൽ നടത്തുന്ന എഴുത്ത് പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും രക്ഷിതാക്കള്‍ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2597900.