കല്‍പ്പറ്റ ഗവ. എല്‍.പിസ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച് നല്‍കിയ സ്‌കൂള്‍ ഗേറ്റ് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.ടി. ശോഭന, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, ഗിരീഷ്, രാജന്‍, മുസ്തഫ, അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.