സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട തീയതി സെപ്റ്റംബർ 12 വരെ നീട്ടി. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ അയക്കുന്നതിനുള്ള മാർഗനിർദേശങ്ങളും  www.admissions.dtekerala.gov.inwww.dtekerala.gov.in എന്നീ വെബ്‌സൈറ്റുകളിലുണ്ട്. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീസ് അപേക്ഷയോടൊപ്പം അടയ്ക്കാം.