നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനവും സെമിനാറും നേത്ര പരിശോധന ക്യാമ്പും മീനങ്ങാടി സി.എച്ച്.സിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. സെമിനാറില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയാസേനന്‍ വിഷയാവതരണം നടത്തി. നേത്ര പരിശോധന ക്യാമ്പിന് ജില്ലാ ആശുപത്രി നേത്ര ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ സി കെ രമേശ് നേതൃത്വം നല്‍കി. നേത്ര പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ച പനമരം ഗവണ്‍മെന്റ് നേഴ്സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ ആദരിച്ചു. മീനങ്ങാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി വാസുദേവന്‍ വാര്‍ഡ് മെമ്പര്‍ ലിസി പൗലോസ്, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, പി.എച്ച്. എന്‍ സൂപ്പര്‍വൈസര്‍ ആലിസ് ചാക്കോ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എന്‍ ഗീത തുടങ്ങിയവര്‍ സംസാരിച്ചു.
