സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ സെപ്റ്റംബർ 12ന് ആരംഭിക്കും. ജില്ലയില്‍ നാല് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, പനമരം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, കല്‍പ്പറ്റ എസ്. കെ. എം. ജെ ഹയർ സെക്കണ്ടറി സ്ക്കൂള്‍, മാനന്തവാടി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്നിവയാണ് കേന്ദ്രങ്ങള്‍. ജില്ലയിൽ 240 പേർ പരീക്ഷ എഴുതും. 78 പുരുഷന്‍മാരും 162 സ്ത്രീകളും. 53 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 12 പേര്‍ പട്ടിക ജാതിക്കാരും 10 പേര്‍ ഭിന്നശേഷിക്കാരുമാണ്. പരീക്ഷ സെപ്റ്റംബർ 23ന് അവസാനിക്കും.