മാനാഞ്ചിറ മൈതാനിയിൽ ആൾക്കൂട്ടത്തെ സാക്ഷിയാക്കി ആവേശോജ്ജ്വലമായ വടംവലി മത്സരം നടന്നു. സെലിബ്രിറ്റി മത്സരത്തിൽ കോർപ്പറേഷൻ കൗൺസിലേഴ്സ് ടീമിനെ പരാജയപ്പെടുത്തി കാലിക്കറ്റ് പ്രസ് ക്ലബ് ടീം വിജയിച്ചു.
വനിതകളുടെ വടംവലി മത്സരത്തിൽ എംജിഎം ഇങ്ങാപ്പുഴയെ പരാജയപ്പെടുത്തി ചക്കാലയ്ക്കൽ സ്പോർട്സ് അക്കാദമി വിജയികളായി.
പുരുഷവിഭാഗത്തിൽ അൾട്ടിമേറ്റ് ബാലുശ്ശേരിയെ പരാജയപ്പെടുത്തി മടവൂർ സ്പോർട്സ് അക്കാദമി വിജയിച്ചു.
മുൻ എംഎൽഎ പുരുഷൻ കടലുണ്ടി ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു.