തൊഴിലുറപ്പ് പദ്ധതി- ഓംബുഡ്‌സ്മാന്‍ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് സെപ്തംബര്‍ 20ന് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ വി.പി. സുകുമാരന്‍ സിറ്റിങ് നടത്തുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മണി മുതല്‍ 1 മണി വരെയാണ് സിറ്റിങ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495354042.ombudsmanmgnregskkd@gmail.com.

 

ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങും കോഴിക്കോട് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസേര്‍ച്ച് സെന്ററും സംയുക്തമായി ആരംഭിക്കുന്ന എന്‍ജിനീയറിങ് ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ 14 ഉച്ചയ്ക്ക് 2 ന് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846700144, 9496463375, 9400477225. citvcape@gmail.com.

 

ലേലം

കോഴിക്കോട് ഗവ.കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ കോളേജ് കോമ്പൗണ്ടില്‍ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓടിട്ട പഴയ എം എസ് കെട്ടിടം പൊളിച്ചു നീക്കം ചെയ്തു ലേലം ചെയ്യുന്നു. സെപ്തംബര്‍ 19 ന് വൈകിട്ട് 3ന് കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ ഓഫീസ് പരിസരത്ത് വെച്ചാണ് ലേലം നടക്കുന്നത്.

 

അഡ്മിഷനില്‍ പങ്കെടുക്കാം

മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഡ്മിഷനില്‍ പങ്കെടുക്കാം. പ്ലസ് ടു / വി.എച്ച്.എസ്.സി/ ഐ.ടി.ഐ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സെപ്റ്റംബര്‍ 16 ന് സ്ഥാപനത്തില്‍ വെച്ച് രാവിലെ 9.30 മുതല്‍ 10.30 വരെ പേര് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714.