വനിതകള്‍ ഗൃഹനാഥരായ, ബി.പി.എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 15 ന് മുന്‍പായി അപേക്ഷകള്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയിലോ, ശിശു വികസന പദ്ധതി ഓഫീസറുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു.