പത്തനംതിട്ട ജില്ലയിലെ 518 ദുരിതാശ്വാസ ക്യാമ്പുകളിലായി 34020 കുടുംബങ്ങളിലെ 129187 പേര്‍ കഴിയുന്നു. തിരുവല്ല താലൂക്കിലെ 296 ക്യാമ്പുകളിലായി 22965 കുടുംബങ്ങളിലെ 88537 പേരും കോഴഞ്ചേരി താലൂക്കിലെ 103 ക്യാമ്പുകളിലായി 3783 കുടുംബങ്ങളിലെ 15369  പേരും കോന്നി താലൂക്കിലെ 27 ക്യാമ്പുകളിലായി 789 കുടുംബങ്ങളിലെ 3663 പേരും അടൂര്‍ താലൂക്കിലെ 33 ക്യാമ്പുകളിലായി 5429 കുടുംബങ്ങളിലായി 15476 പേരും മല്ലപള്ളി താലൂക്കിലെ 15 ക്യാമ്പുകളിലായി 246 കുടുംബങ്ങളെ 683 പേരും റാന്നി താലൂക്കിലെ 44 ക്യാമ്പുകളിലായി 1408 കുടുംബങ്ങളിലെ 5459 പേരും കഴിയുന്നു.