സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ‘സ്മാര്‍ട്ട് കുറ്റ്യാടി’ പദ്ധതിയുടെ യോഗം മന്തരത്തൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ കണ്‍വീനര്‍ പി.കെ അശോകന്‍ പ്രോജക്ട് അവലോകനം നടത്തി.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് സ്മാര്‍ട്ട് കുറ്റ്യാടി പദ്ധതി മുഖേന ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കുക.

യോഗത്തില്‍ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു. മണ്ഡലം വിദ്യഭ്യാസ സമിതി ചെയര്‍മാന്‍ പി.കെ ദിവാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്, തോടന്നൂര്‍ എ.ഇ.ഒ സി.കെ ആനന്ദകുമാര്‍, കുന്നുമ്മല്‍ എ. ഇ.ഒ ബിന്ദു, പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.കെ കൃഷ്ണദാസ്, തൂണേരി ബി.പി.സി പി.പി മനോജ്,വേളം പഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ കോ. ഓര്‍ഡിനേറ്റര്‍ ഒ.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.