അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് 2022 ൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ആദ്യ 9 റാങ്കുകൾ നേടിയ ട്രെയിനികൾക്ക് ഉപഹാരം നൽകി ആദരിച്ചു. ചാക്ക ഐ.ടി.ഐയിൽ നടന്ന പരിപാടിയിൽ ചാക്ക വാർഡ് കൗൺസിലർ അഡ്വ. എം. ശാന്ത അധ്യക്ഷയായി. ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിംഗ് കെ.പി ശിവശങ്കരൻ, ചാക്ക ഐ.ടി.ഐ പ്രിൻസപ്പാൾ ഷമ്മി ബേക്കർ എന്നിവർ പ്രസംഗിച്ചു.