തോളൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി അന്തർ സംസ്ഥാന സംഘം.
കിലയുടെ നേതൃത്വത്തിൽ മിസോറാം, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡൻ്റുമാർ, ചെയർപേഴ്സൺമാർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 12 അംഗ സംഘമാണ് പഞ്ചായത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയത്. പഞ്ചായത്ത് ഓഫീസ് പ്രവർത്തനം, പദ്ധതി നിർവഹണ രീതികൾ, പഞ്ചായത്തിന്റെ വരുമാന സ്രോതസ്, വയോജന സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും നിരീക്ഷിച്ച് വിലയിരുത്തിയത്. വയോജനങ്ങളെ സംരക്ഷിക്കുന്ന ശാന്തിമന്ദിരവും സന്ദർശിച്ചാണ് സംഘം മടങ്ങിയത്. പ്രസിഡൻ്റ് കെ ജി പോൾസൺ, ഭരണസമിതി അംഗങ്ങളായ ശ്രീകല കുഞ്ഞുണ്ണി, ഷീന വിൽസൺ, സരസമ്മ സുബ്രമണ്യൻ, ഷീന തോമസ്, അരവിന്ദാക്ഷൻ സെക്രട്ടറി സുഷമ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ സ്വീകരിച്ചത്.