ജില്ലാ ഹോമിയോ ആശുപത്രിയുടെയും മാനന്തവാടി നഗരസഭയുടെയും സംയുക്ത സഹകരണത്തോടെ മാനന്തവാടി വ്യാപാര ഭവനില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വി.ആര്‍ പ്രവീജ്, സീമന്തിനി സുരേഷ്, പി.വി ജോര്‍ജ്, ബി.ഡി അരുണ്‍ കുമാര്‍,സിനി ബാബു, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍മാരായ വത്സ മാര്‍ട്ടിന്‍,ഡോളി രഞ്ജിത്ത്, ഡോ. മദന്‍ മോഹന്‍, ഡോ.ശ്രീദേവി, ഡോ.മനു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.