ക്യാഷ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്പ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അപേക്ഷകര്‍ അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഒക്ടോബര്‍ 15 നകം ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 206878.

അപേക്ഷ ക്ഷണിച്ചു

തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവ് നായ്ക്കളെ പിടിക്കുന്നതിന് സന്നദ്ധസംഘടനകള്‍/വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍  ബയോഡാറ്റ സഹിതം അപേക്ഷകള്‍ സെപ്റ്റംബര്‍ 30 ന് വൈകീട്ട് 3 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 250435.

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ തെരുവ് നായക്കളെ പിടിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 3 ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 299481. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തെരുവു നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനായി നായ്കളെ പിടിക്കുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 28 ന് വൈകീട്ട് 5 നകം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. ഫോണ്‍: 04936 270635.