‘സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന പേരിൽ സംസ്ഥാനത്തെ വനിതാ ജയിലുകളിലെ അന്തേവാസികൾക്കായി എറണാകുളത്തെ വിക്ടിം സെന്ററും കേരള സ്റ്റേറ്റ് ലീഗൽ സെർവിസ്സ് അതോറിറ്റിയും  നടത്തിയ ക്വിസ് മത്സരത്തിന്റെ സമ്മാനങ്ങൾ അട്ടക്കുളങ്ങര വനിതാ ജയിലിൽ വച്ച് ഹൈക്കോടതി ജഡ്ജി എ മുഹമ്മദ് മുഷ്താഖ് വിതരണം ചെയ്തു.  കേരള ലീഗൽ സെർവിസ് അതോരിറ്റി മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയിൽ ഡി ഐ ജി മാരായ എം.കെ വിനോദ് കുമാർ,  എൻ. നിർമലാനന്ദൻ നായർ, ജില്ലാ ലീഗൽ സെർവിസ് അതോരിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ  കെ. വിദ്യാധരൻ, വിക്ടിം റൈറ്റ് സെന്റർ കോ ഓർഡിനേറ്റർ അഡ്വ. പാർവതി മേനോൻ തുടങ്ങിയവർ പങ്കെടുത്തു.