തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ സ്പീച്ച് പാത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്. സ്ഥിര നിയമനമാണ്. അപേക്ഷകൾ 28ന് രാവിലെ 10 മുതൽ സ്വീകരിക്കും. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.kcmd.in സന്ദർശിക്കുക. അവസാന തീയതി ഒക്ടോബർ 12ന് വൈകിട്ട് 5 വരെ. ഫോൺ: 0471 2553540.