ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്കും വിഴിഞ്ഞം റീജിയണൽ കൺട്രോൾ റൂമിലേക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക് അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത. പ്രായം 22നും 45നും മധ്യേ. വിവരങ്ങൾക്ക്: www.fisheries.kerala.gov.in.