ലഹരി ഉപയോഗത്തിനെതിരെ സമൂഹം കൈകോർക്കുന്നതിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന ലഹരിവിമുക്ത കേരളം അധ്യാപക പരിശീലനത്തിന് മതിലകം ബിആർസിയുടെ നേതൃത്വത്തിൽ തുടക്കമായി.

മതിലകം ഗ്രാമപഞ്ചായത്തിലെ പാപ്പിനിവട്ടം ഗവ: എൽപി സ്കൂളിൽ നടന്ന പരിശീലന ക്ലാസ്സ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും എല്ലാ അധ്യാപകർക്കും പരിശീലനം നൽകുമെന്നും എംഎൽഎ അറിയിച്ചു.

മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ആർ രമ്യ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി, മതിലകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, മതിലകം ജി എൽ പി എസ് പ്രധാനാധ്യാപിക മെർലിൻ ജോസഫ്, ബിപിസി റസിയ ടി എം തുടങ്ങിയവർ പങ്കെടുത്തു.