ഗാന്ധിജയന്തി വാരാഘോഷം- ലഹരി വിരുദ്ധ ക്യാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2 ഞായറാഴ്ച്ച പനങ്കണ്ടി ഹയര്‍ ക്കെന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10 ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ. ഗീത മുഖ്യാതിഥിയാകും. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിക്കും. നീലഗിരി കോളേജ് അക്കാദമിക് ഡീന്‍ പ്രൊഫ. ടി. മോഹന്‍ ബാബു മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഗാന്ധിജയന്തി (ഒക്ടോബര്‍ 2) മുതല്‍ കേരളപ്പിറവി (നവംബര്‍ ഒന്ന്) വരെ നടത്തുന്ന ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി വാരാഘോഷവും ലഹരി വിരുദ്ധ പ്രചാരണമായാണ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി നടത്തുന്ന സംസ്ഥാനതല ക്യാമ്പയിന്‍ ഉദ്ഘാടന പ്രസംഗം വേദിയില്‍ സംപ്രേഷണം ചെയ്യും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. ആയിഷ, ഇ.കെ വിജയലക്ഷ്മി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റഷീദ ബാനു, പ്രധാനാധ്യാപകന്‍ മുരളീധരന്‍ എ.കെ, പിടി.എ പ്രസിഡന്റ് സജീഷ് കുമാര്‍ എസ്.എസ് തുടങ്ങിയവര്‍ പങ്കെടുക്കും.