പരീക്ഷാഭവൻ ഉടമസ്ഥതയിലുള്ള KL-01-P 9475, KL-01-P 9474, KL-01-P 9298 എന്നീ കവചിത വാഹനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിന് പി.ഡബ്ല്യൂ.ഡി മെക്കാനിക്കൽ ഡിവിഷൻ അംഗീകരിച്ച സ്‌പെയർപാർട്‌സുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ 6ന് വൈകിട്ട് 3ന് മുമ്പ് പരീക്ഷാകമ്മീഷണറുടെ കാര്യാലയം (എഫ്.സെക്ഷൻ) പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ലഭിക്കണം. എറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതും ആയതിന് അനുസൃതമായി പർച്ചേസ് ഓർഡർ നൽകുന്നതുമായിരിക്കും. പി.ഡബ്ല്യൂ.ഡി മെക്കാനിക്കൽ ഡിവിഷൻ അംഗീകരിച്ച സ്‌പെയർപാർട്‌സിനെ സംബന്ധിച്ച വിശദവിവരം പരീക്ഷാഭവനിലെ നോട്ടീസ് ബോർഡിലും, pareekshabhavan.kerala.gov.in ലും ലഭിക്കും. ഫോൺ: 0471-2546825.