ഭരണഘടനയെ പുതുതലമുറ ആഴത്തിൽ മനസ്സിലാക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. പൊക്കുന്ന് ​​ഗവ.ഗണപത് യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. ഭരണഘ‌ടനയുമായി പുതുതലമുറയെ കൂടുതല‌ടുപ്പിക്കാൻ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നു. ചരിത്രത്തെ വക്രീകരിക്കാൻ ശ്രമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇത്തരം നീക്കങ്ങളെ എതിർക്കണം. വിദ്യാലയം ഒരുക്കിയ പ്രദർശനം മാതൃകാപരമാണെന്നും അഭിനന്ദനം അർഹിക്കുന്നുവെന്നും

അദ്ദേ​ഹം പറ‍ഞ്ഞു.

 

ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. എം.കെ മുനീർ എം.എൽ.എ മുഖ്യാതിഥി ആയിരുന്നു.

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ അക്കാദമിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി. ശാരുതി ഉദ്ഘാടനം ചെയ്തു. വീഡിയോ പ്രദർശനം, സ്വാതന്ത്ര്യ സമര സോനാനികളുമായി കുട്ടികളുടെ അഭിമുഖം തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.

 

വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ, കോർപ്പറേഷൻ കൗൺസിലർമാരായ ഈസ അഹമ്മദ്, എം.പി.സുരേഷ്, ടി. റിനീഷ്, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ വെള്ളരിക്കൽ മുസ്തഫ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി സി.പി. മനോജ് കുമാർ, സിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ജയകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി സോജി.എൻ, പ്രധാനാധ്യാപകൻ പി.റഷീദ്, പി.ടി.എ. പ്രസിഡണ്ട് ടി.പി. മുനീർ തുടങ്ങിയവർ പങ്കെടുത്തു.