ഇടുക്കി ജില്ലാ ഭരണകൂടം, ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസ്, ‘അരികെ’ പാലിയേറ്റീവ് കെയര്‍, വയോമിത്രം തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മൂലമറ്റം സെന്റ് ജോസഫ് കോളേജ് സാമൂഹ്യ പ്രവര്‍ത്തക വിഭാഗത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു.
തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചടങ്ങിൽ അധ്യക്ഷനായി. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് മുഖ്യാതിഥിയായി. സബ്ജഡ്ജ് പി.എ. സിറാജുദ്ദീന്‍ വയോജനദിന സന്ദേശം നല്‍കി. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. സമകാലീന പ്രശ്‌നങ്ങളും മുതിര്‍ന്ന പൗരന്മാരും എന്ന വിഷയത്തില്‍ പാലിയേറ്റീവ് കെയര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അജി പി.എന്‍. സെമിനാര്‍ നയിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ ഷാഹുല്‍ ഹമീദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിനോയ് വി.ജെ., സാമൂഹ്യ സുരക്ഷാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷോബി വര്‍ഗീസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.