തൃശൂർ  ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സ്വച്ഛ് അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ട് ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ ഫത്തീല കെ സ്വാഗതവും കൗൺസിലർ സുനിത വിനു ആശംസയും നേർന്നു. ശുചിത്വ മിഷൻ റിസോഴ്സ് പേർസൺമാർ, യുവജനക്ഷേമ ബോർഡ് ടീം കേരള വളന്റിയർമാർ, കോർപറേഷൻ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.