പെണ്‍കുട്ടികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും വളര്‍ത്താന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ തുടക്കമായി. പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതാണ് ധീര പദ്ധതി. കളരിപ്പയറ്റിലാണ് പുന്നയൂര്‍ക്കുളത്ത് പരിശീലനം നല്‍കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളോടെ ആഴ്ചയില്‍ 4 മണിക്കൂര്‍ ക്ലാസ് നല്‍കും.
ജില്ലയിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍, അതിരപ്പിള്ളി പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. 10 മുതല്‍ 15 വയസ് വരെയുള്ള 30 പെണ്‍കുട്ടികളെ വീതമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തുക, മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവതികളാക്കുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
ധീര പദ്ധതിയുടെ ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി വല്ലഭട്ട കളരിയിലെ കൃഷ്ണദാസ് ഗുരുക്കളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി കളരി അഭ്യാസം അരങ്ങേറി. കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ.എ എം സിമി ബോധവത്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റഹീം വീട്ടിപറമ്പില്‍, പഞ്ചായത്ത് വൈ.പ്രസിഡന്റ് ഇ കെ നിഷാദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പ്രേമ സിന്ദാര്‍ത്ഥന്‍, ബിന്ദു, ചാവക്കാട് സിഡിപിഒ മേരി പുഷ്പ ജയന്തി, പഞ്ചായത്തംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.