ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 10 ന് രാവിലെ 10 ന് കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളിലാണ് മത്സരം. 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരു സ്‌കൂളിനെ പ്രതിനിധീകരിച്ച് 2 പേരടങ്ങിയ ടീമിനെയാണ് നിയോഗിക്കേണ്ടത്.
ഗാന്ധിജി – ജീവിതം, ദര്‍ശനം, പ്രവര്‍ത്തനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മലയാളത്തിലായിരിക്കും ക്വിസ്. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അന്നേദിവസം 10 ന് മുമ്പ് അവരവരുടെ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം സ്പാര്‍ക്ക് ഹാളില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2354208, 9447574604