സംസ്ഥാന പൊതുമരാമത്തിന് കീഴിലെ റണ്ണിംഗ് കോണ്‍ട്രാക്ട് ക്ലസ്റ്റര്‍ രണ്ട് പ്രകാരമുള്ള റോഡുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി. കളമശേരി മണ്ഡലത്തില്‍ ആലുവ-പറവൂര്‍ റോഡിലാണ് മന്ത്രി എത്തി പരിശോധിച്ചത്.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് സ്ഥിതിഗതികള്‍ ആരായുകയും റോഡില്‍ താല്‍ക്കാലികമായി അടച്ച കുഴികള്‍ ഒക്‌ടോബര്‍ 10ന് മുന്‍പായി സ്ഥിരമായി അടയ്ക്കണമെന്ന് നിര്‍ദ്ദേശവും നല്‍കി. നിലവില്‍ ശുചീകരിച്ചു വരുന്ന കാനകള്‍ മന്ത്രി പരിശോധിച്ചു.

ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി.എസ് സുജാറാണി, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ സി.എം സ്വപ്ന, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ബഷീര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ട്രീസാ സെബാസ്റ്റ്യന്‍, ഓവര്‍സിയര്‍ ടി.പി ദയ തുടങ്ങിയവര്‍ പങ്കെടുത്തു.