അപേക്ഷ ക്ഷണിച്ചു
ഉദയം ഹോമുകളിൽ കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ് (പുരുഷന്മാർ) ,ഡ്രൈവർ (പുരുഷന്മാർക്ക് മുൻഗണന ) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളും udayamprojectkozhikode@gmail.com എന്ന ഇ- മെയിലിലേക്ക് അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 9 . കൂടുതൽ വിവരങ്ങൾക്ക് : 9207391138
ലേലം ചെയ്യുന്നു
മരുതോങ്കരയിൽ കോതോട് ഗവ. എൽ.പി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ നിലനിൽക്കുന്ന ഭൂമിയിൽ നിന്നുള്ള ഫലവൃക്ഷങ്ങളിലെ മേലാദായം എടുക്കുന്നതിലേക്ക് ഒക്ടോബർ 18 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 8547630150,9447534531
ടെൻഡർ ക്ഷണിച്ചു
മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനു കീഴിൽ എൽ എസ് എസിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പാനോം നീർത്തടം മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതി ഡി എൽ ടി പ്രവർത്തനങ്ങൾക്കു ടെണ്ടർ ക്ഷണിക്കുന്നു .ബിഡ് സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ന് വൈകിട്ട് 4 മണി. ബിഡ് തുറക്കുന്ന തീയതി ഒക്ടോബർ 18 ന് ഉച്ചക്ക് 2 മണി.കൂടുതൽ വിവരങ്ങൾക്ക് ;04952370790
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡി.സി.വി.ടിയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബി.സി.വി.ടിയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം.
സ്പോട്ട് അഡ്മിഷൻ
വടകര എഞ്ചിനീയറിങ് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ എം.സി.എ സീറ്റുകളിലേക്ക് ഒക്ടോബർ ഏഴിന് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യതയുള്ള വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ ഒൻപത് മണിക്ക് കോളേജിൽ ഹാജരാകണം. എൽ.ബി.എസ് പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ പേരുള്ള വിദ്യാർത്ഥികൾക്കും പരീക്ഷയെഴുതാത്ത നിർദ്ദിഷ്ട യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ www.cev.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ – 9446334621, 9400477225, 9447992290.
ഓംബുഡ്സ്മാൻ സിറ്റിംഗ് ഒക്ടോബർ 12 ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ഒക്ടോബർ 12ന് ജില്ലാ എം.ജി.എൻ.ആർ.ജി.എസ് ഓംബുഡ്സ്മാൻ വി.പി സുകുമാരൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തും. രാവിലെ 10.30 മുതലാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് നൽകാം.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കാസ്പിന്(KASP) കീഴിൽ മെഡ്ക്കോ സ്റ്റാഫ് തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളിൽ ഒരു വർഷത്തേക്കാണ് നിയമനം. ബി. എസ്. സി നഴ്സിംഗ് അല്ലെങ്കിൽ ജി. എൻ. എ.എം നഴ്സിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 11.30ന് ഐ. എം. സി. എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
മലപ്പുറം സർക്കാർ കോളേജിൽ 2022-23 വർഷത്തിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഒഴിവുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എ എക്കണോമിക്സ് (എസ്.ടി, ഭിന്നശേഷി, സ്പോർട്സ്) , എം.എ ഇംഗ്ലീഷ് (എസ്.ടി. സ്പോർട്സ്) , എം.എ ഇസ്ലാമിക് ഹിസ്റ്ററി (EWS, എസ്.ടി), എം.കോം (എസ്.di OBX),എം.എസ്.സി ഫിസിക്സ് (എസ്.ടി, ഭിന്നശേഷി, സ്പോർട്സ്), എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (എസ്.സി, ഭിന്നശേഷി, സ്പോർട്സ്) യോഗ്യരായ വിദ്യാർത്ഥികൾക്ക് അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 16 ന് 3 മണി വരെ കോളേജിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0483 -2734918
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് കോർപ്പറേഷൻ പകൽ വീടുകളിലേക്കുള്ള കെയർ ടേക്കർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത – പ്രീഡിഗ്രി/പ്ലസ്ടു.
ജെറിയാട്രിക് കൌൺസിലിങ്ങ് അഭികാമ്യ യോഗ്യത. പ്രായപരിധി 18-45. താൽപര്യമുള്ളവർ ഒക്‌ടോബർ 10 ന് രാവിലെ 11 മണിക്ക് കോർപ്പറേഷൻ ക്ഷേമകാര്യ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2461197
ഗാന്ധിജയന്തി ക്വിസ് മത്സരം
ഖാദി ഗ്രാമവ്യവസായ ബോർഡ് ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തിൽ സംസ്ഥാനതലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 19 ന് രാവിലെ 11 മണിക്ക് ചെറുട്ടി റോഡിൽ ഉള്ള ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ pokzd@kkvib.org എന്ന ഇ മെയിൽ വിലാസത്തിൽ ഒക്ടോബർ 15 നു മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 04952366156, 996133853.
ഗതാഗത നിയന്ത്രണം
അടിവാരം-നൂറാംതോട് റോഡിൽ പോത്തുണ്ടി പാലത്തിന്റെ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്നതിനാൽ 5 ടണ്ണിൽ കൂടിയ വാണിജ്യ വാഹനങ്ങൾ കൈതപ്പൊയിൽ വെഞ്ചേരി-പാലക്കൽ വഴി പോകേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
നവകേരളം കർമ്മപദ്ധതിയിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20. അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മപദ്ധതി , ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020